Friday, 12 June 2026

മഞ്ഞുതുള്ളി

        

        പുലരിയുടെ കുളിരിൽ പുൽനാമ്പിനെ പുണർന്ന് നിശ്ശബ്ധമായി മഞ്ഞുതുള്ളി പറഞ്ഞു, "ഞാൻ നിന്നെ സ്നേഹിക്കുന്നു..." പുൽനാമ്പ് പുച്ഛത്തോടെ ചോദിച്ചു, "നിൻ്റെ സ്നേഹത്തിന് എത്ര നേരത്തെ ആയുസ്സുണ്ട്?" മഞ്ഞുതുള്ളി നിറകൺ ചിരിയോടെ പറഞ്ഞു, "നിന്നിൽ അലിഞ്ഞു ചേരും വരെ..."

        വെയിൽ ഉദിച്ചുയർന്നപ്പോൾ പുൽനാമ്പിൽ മഞ്ഞുതുള്ളിയുടെ പ്രണയത്തിൻ്റെ സപ്തവർണ്ണങ്ങളും വിരിഞ്ഞു. തൻ്റെ സ്നേഹത്തിൻ്റെ അവസാനരേഖയും പുൽനാമ്പിന് നൽകി മഞ്ഞുതുള്ളി അപ്രത്യക്ഷയായി. അപ്പോൾ, തനിക്കായി പിറന്ന്, തന്നിൽ അലിഞ്ഞില്ലാതായ ആ മഞ്ഞുതുള്ളിയോട് പുൽനാമ്പിന് എന്തിനെന്നറിയാതെ ഒരിഷ്ടം തോന്നി.

- Divya Karunan    


No comments:

Post a Comment