സ്വപ്നത്തില്‍ ഞാനറിയുന്നു,
സ്വപ്നമാണ് സത്യം...മൗനത്തില്‍ ഞാനറിയുന്നു,
മൗനമാണു വാചാലം...
ചോദ്യത്തില്‍ ഞാനറിയുന്നു,
ചോദ്യമാണ് ഉത്തരം...
സുഖത്തില്‍ ഞാനറിയുന്നു,
സുഖമാണ് ദുഃഖം...
പ്രശ്നത്തില്‍ ഞാനറിയുന്നു,
പ്രശ്നമാണ് പരിഹാരം...
ഒടുക്കം ഞാനറിയുന്നു,
ഒടുക്കമാണ് തുടക്കം...
ഈ അറിവില്‍ ഞാനറിയുന്നു,
അറിവാണ് അജ്ഞത...
- Divya Karunan