നിതാന്തമായ മൗനം…
നിഗൂഢഹൃത്തിൽ നിശ്ശബ്ദം
ശ്രുതിയായ് മാറുന്ന മൗനം...
പ്രണയത്തിൽ വാക്കുകൾ തൻ
ചടുലസംഗീതം - മൗനം...
മിഴിയിലെ മൗനം മൊഴിയിലും
മൊഴിയിലെ മൗനം മിഴിയിലും
ഈറനായ് പെയ്യവേ,
മനസ്സിൽ വിടരുന്ന മഴവില്ലിൽ
ഏഴു നിറങ്ങൾക്കുമൊപ്പം
മൗനത്തിൻ സപ്തവർണ്ണങ്ങൾ…
ഹൃദയരാഗവീണ മീട്ടവേ
മൗനത്തിൻ ഭാവതരംഗങ്ങൾ...
പാഴ്ക്കിനാവിൻ പുല്ലാങ്കുഴലിൽ
മൗനത്തിൻ തേനലകൾ…
മൗനത്താൽ ദീപ്തമാം ഈ വീഥിയിൽ
മൗനത്തിൻ പൂർണ്ണമാം ഈ അനന്തതയിൽ
എന്തിനു വേറൊരു രാഗം...
വ്യർത്ഥമാം വിഷാദരാഗം?!
- Divya Karunan

No comments:
Post a Comment